ഇതാ യവനിക ഉയരുകയായി ........
ഫിഫ വേള്‍ഡ് കപ്പ് 2010...........
ഇനി ഏവരുടെയും കണ്ണും കാതും ദക്ഷിനഫ്രിക്കയിലേക്ക്...ലോക ഫുട്ബാള്‍ വസന്തത്തിന്റെ ആരവം ഉയരുബോള്‍ നമ്മുടെ നാടും ആകാംഷയുടെ മുള്‍മുനയിലാണ്. സാംബ താളവും കാപ്പിരി നൃത്തവും വുവുസേലയുടെ താളവും ലോകം മുഴുവന്‍ നിറയുന്നു . ഇനി ജബുലാനി പന്തുകല്കൊപ്പം നമ്മുടെ മനസ്സും പായും .......
ലോക കപ്പിന് ആഴ്ചകള്‍ക്ക് മുന്പ് തന്നെ മലയാള മണ്ണില്‍ ആരവമുയര്‍ന്നു .തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടും ടീമിനോടുമുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഏവരും വ്യഗ്രതയിലാണ്. തെരുവുകളില്‍ ആരവം ഉയരുന്നു. അര്‍ജെന്റിനയ്ക്കും ബ്രസീലിനും വേണ്ടി നാം തെരുവിലിറങ്ങുന്നു. എന്നാല്‍ ഈ കളി ഭ്രാന്തിനിടയില്‍ നമ്മുടെ മാതൃരാജ്യത്തെ വിസ്മരിക്കുന്നുവോ ??
ആഫ്രിക്കയുടെ പുല്‍ തകിടിയില്‍ ബ്രസീലും അര്‍ജെന്റിനയും തകര്‍ത്താദുമ്പോള്‍ ഇന്ത്യന്‍ കാല്‍പ്പന്തിന്റെ ഗതി എന്താണ്?? നമ്മുക്കും ഒരു ലോക കപ്പ് കളിക്കെണ്ടേ?? എന്നാണു നമ്മുടെ സ്വപ്നം സഫലീകരികുന്നത്?? ഇന്ത്യന്‍ കാല്പന്തിനു മുന്നില്‍ ഒട്ടേറെ സമസ്യകള്‍ മാത്രം ബാക്കി ............
ഗോളടിക്കാനല്ല, ഗോള്‍ വഴങ്ങാനാണ് നമുക്ക് പ്രിയം.."ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഗോള്‍ പോസ്റ്റ് പോലെ" എന്ന ഒരു പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട് .നമ്മുടെ രാജ്യം ഫിഫ റാങ്കിംഗില്‍ 147 മതാണ് .യുവ താരങ്ങള്‍ ഫുട്ബോളിലേക്ക് കടന്നു വരണം.കായിക താരങ്ങള്‍ക്ക് നേരെയുള്ള ചിറ്റമ്മനയം സര്‍കാരുകള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു............
നമ്മുടെ മാവും പൂക്കും എന്ന് വിശ്വസിക്കാം.......................
No comments:
Post a Comment